കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം പാതയിൽ മുണ്ടൂർ-പുറ്റേക്കര കുപ്പിക്കഴുത്ത് റോഡിന് 96 കോടി രൂപ അനുവദിച്ചു. റോഡ് നാലുവരിയാക്കുന്ന പദ്ധതിക്കാണ് അംഗീകാരം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഇടപെടലാണ് പദ്ധതിക്ക് വേഗം കൂട്ടിയത്. ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുടെ ഫയൽ വർക്കുകൾ ആരംഭിച്ചു. വാല്യൂവേഷൻ റപ്പോർട്ട് തയ്യാറാക്കിയ ശേഷം സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരം നൽകുകയും ഭൂമി ഏറ്റെടുത്ത് പദ്ധതി ആരംഭിക്കുകയും ചെയ്യും.