n

കുന്നംകുളം: ചേമ്പർ ഒഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ സി.പി. ബേബി മെമ്മോറിയൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. സ്‌കോളർഷിപ്പ് വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ചെയ്മ്പർ പ്രസിഡന്റ് കെ.പി. സാക്‌സൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ നിർവഹിച്ചു. ചികിത്സ സഹായ വിതരണം ജില്ലാ സെക്രട്ടറി എം.കെ. പോൾസൺ നിർവഹിച്ചു. വ്യാപാരികൾക്കുള്ള പെൻഷൻ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം ജനറൽ കൺവീനർ സോണി സക്കറിയ നിർവഹിച്ചു. കെ.എം.അബൂബക്കർ,എ.എ.ഹസൻ, ജിനീഷ് തെക്കേക്കര,ജയ്‌മോൾ ബാബു,രാജു ബി ചുങ്കത്ത് എന്നിവർ സംസാരിച്ചു.