news-photo-
അപ്സര ജങ്ഷനിലെ തുണിക്കടയിൽ നടന്ന മോഷണത്തിൻ്റെ സി.സി.ടി.വി ദൃശ്യം

ഗുരുവായൂർ: ഗുരുവായൂരിൽ പട്ടാപകൽ മോഷണങ്ങൾ പെരുകുന്നു. ആർത്താറ്റ് സ്വദേശി കണ്ടമ്പുള്ളി അനൂപിന്റെ ബുള്ളറ്റ് കഴിഞ്ഞ ദിവസം മോഷണം പോയി. ആർസി ഡെക്കറേറ്റീവ് മെറ്റീരിയൽസ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലെ സോണൽ മാർക്കറ്റിംഗ് മാനേജരായ അനൂപിന്റെ ബുള്ളറ്റ് സബ് സ്റ്റേഷനടുത്തുള്ള ശ്രീകൃഷ്ണ എൻക്ലേവിൽ നിന്നുമാണ് മോഷ്ടിച്ചത്. സംഭവത്തിൽ ഗുരുവായൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കിഴക്കേ നടയിലെ അപ്‌സര ജംഗ്ഷനടുത്തുള്ള കൈത്തറി തുണിക്കടയിലും വ്യാഴാഴ്ച രാവിലെ മോഷണം നടന്നു. കടയിലുള്ളവർ ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്ത് ക്യാഷ് കൗണ്ടറിൽ നിന്ന് 2000 ത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. മോഷ്ടാവ് പണമെടുത്ത് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷനിൽ ആഭരണങ്ങൾ പിടിച്ചു പറിച്ച സംഭവത്തിൽ പ്രതികളെ ഇതുവരേയും പിടികൂടാനായിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ നിരവധി മോഷണ ശ്രമങ്ങളാണ് നടക്കുന്നത്. ശബരിമല സീസൺ തുടങ്ങാനിരിക്കെ പൊലീസ് സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.