kendram
ഇഞ്ചമുടി ജനകീയാരോഗ്യകേന്ദ്രം നാടിന് സമർപ്പിച്ചു

പഴുവിൽ : നാട്ടിക നിയോജക മണ്ഡലം എം.എൽ.എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചിറക്കൽ ഇഞ്ചമുടി ജനകീയാരോഗ്യ കേന്ദ്രം കെട്ടിടം മന്ത്രി കെ.രാജൻ ഉദഘാടനം ചെയ്തു. 2021ൽ ശോചനീയാവസ്ഥയിലായ കെട്ടിടം നിർമ്മിക്കണമെന്നത് ജനകീയ ആവശ്യമായിരുന്നു. 2021 ൽ സ്ഥലം സന്ദർശിച്ച എം.എൽ.എ ഉടനടി ഫണ്ട് അനുവദിച്ചു. 45 ലക്ഷം രൂപയിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിർമ്മാണം പൂർത്തീകരിച്ചത്. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്.നജീബ് , പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ റെജീന, ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീദേവി, ആർദ്രം നോഡൽ ഓഫീസർ ശ്രീജിത്ത് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.