 
തിരുവില്വാമല: വായനയുടെ സംസ്‌കാരം മറ്റുള്ളവരിലേക്ക് പകരുന്നവരാണ് യഥാർത്ഥ വായനക്കാരെന്നും അത് ചെയ്യാത്തവർ മരിച്ച വായനക്കാരാണെന്നും കഥാകൃത്ത് വൈശാഖൻ. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച'എഴുത്ത്.. സംവാദം.. സഞ്ചാരം ദ്വിദിന സാഹിത്യ ക്യാമ്പ് തിരുവില്വാമലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഥാകൃത്തും ലിറ്റററി ഫോറം പ്രസിഡന്റുമായ കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. എഴുത്തുകാരായ ഡോ. പ്രമീളാദേവി, കെ. രഘുനാഥൻ, രാവുണ്ണി, വി.കെ.കെ. രമേഷ്, പിയാർ കെ. ചേനം, ഡോ. സരസ്വതി ബാലകൃഷ്ണൻ, വി.കെ.എൻ. സ്മാരക സമിതി പ്രസിഡന്റ് രാംകുമാർ എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസമായി നടക്കുന്ന സാഹിത്യ ക്യാമ്പിൽ ഡോ. സെബാസ്റ്റ്യൻ ജോസഫ്, കെ. ഗിരീഷ് കുമാർ, പി. വിനോദ്, ഡോ. ആനന്ദൻ, ഡോ. ഷാജി ജയിംസ്, ഇ.ജി. സുബ്രഹ്മണ്യൻ, മാനസി, രാജലക്ഷ്മി മാനഴി, അപർണ ബാലകൃഷ്ണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. നാളെ ക്യാമ്പ് അവസാനിക്കും.