cbse

മാള: അഷ്ടമിച്ചിറ വിജയഗിരി സ്‌കൂളിൽ നടന്ന സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിൽ 1101 പോയിന്റ് നേടിയ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവന് കിരീടം. 974 പോയിന്റ് നേടിയ മാള ഹോളി ഗ്രേസ് അക്കാഡമിക്കാണ് രണ്ടാം സ്ഥാനം. 915 പോയിന്റ് നേടിയ ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിനാണ് മൂന്നാം സ്ഥാനം.

ജേതാക്കൾക്ക് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിൽ മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, പ്രിൻസിപ്പൽ എൻ.എം. ജോർജ്, ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഫാ. ജോസഫ് ജോൺ, ജോർജ് കോലഞ്ചേരി പി.എൻ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.