1

ചിറ്റിലപ്പിള്ളി: ഐ.ഇ.എസ് പബ്ലിക് സ്‌കൂളിൽ മൂന്ന് ദിവസമായി നടന്നുവന്ന ആറായിരത്തോളം പ്രതിഭകൾ മാറ്റുരച്ച കലാമാമാങ്കത്തിന് സമാപനം. എഴുത്തുകാരിയും നടിയുമായ ജോളി ചിറയത്ത് സി.ബി.എസ്.ഇ സഹോദയ ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എസ്.സി.ടി പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഐ.ഇ.എസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സുജാത ഹരിമോഹൻ, എസ്.എസ്.സി.ടി മുഖ്യരക്ഷാധികാരി ഡോ. ദിനേശ് ബാബു, ഐ.ഇ.എസ് ജനറൽ സെക്രട്ടറി അബദുൾ റഷീദ്, എസ്.എസ്.സി.ടി വൈസ് പ്രസിഡന്റ് സജീവ്കുമാർ, സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് ഐ.ടി. മുഹമ്മലി, അടാട്ട് പഞ്ചായത്ത് അംഗം നിഷ പ്രഭാകരൻ, ബാബു കോയിക്കര എന്നിവർ സംസാരിച്ചു.