ചിറ്റിലപ്പിള്ളി: സി.ബി.എസ്.ഇ തൃശൂർ സഹോദയ കലോത്സവത്തിൽ ഒമ്പതാം തവണയും തൃശൂർ ദേവമാത പബ്ലിക് സ്‌കൂളിന് കിരീടം. 966 പോയിന്റോടെയാണ് ഓവറാൾ കിരീടം നേടിയത്. ആദ്യദിനം മുതൽ ദേവമാതയായിരുന്നു മുന്നിൽ. 850 പോയിന്റോടെ ചിന്മയ വിദ്യാലയമാണ് രണ്ടാം സ്ഥാനത്ത്. 828 പോയിന്റോടെ തൃശൂർ നിർമ്മല മാതാ സ്‌കൂൾ മൂന്നാമതും 793 പോയിന്റോടെ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് സ്‌കൂൾ നാലാമതും ഫിനിഷ് ചെയ്തു.