തൃശൂർ: കാർഷിക സർവകലാശാല എംപ്ലോയീസ് ഫെഡറേഷനും ലേബർ അസോസിയേഷനും (എ.ഐ.ടി.യു.സി.) ചേർന്ന് വെള്ളാനിക്കരയിലെയും മണ്ണുത്തിയിലെയും ജീവനക്കാരുടെയും തൊഴിലാളികളുടെയും മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിക്കുന്ന മെറിറ്റ് ഈവനിംഗ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി. ഒ. ജോയ് അദ്ധ്യക്ഷത വഹിച്ചു. ഡോ.എസ്.ഗോപകുമാർ,സി.വി.പൗലോസ്, എസ്.രാജാമണി, ടി.സി.മോഹൻ ചന്ദ്രൻ,എം.യദുകൃഷ്ണൻ,കെ.ഡി.രജിത എന്നിവർ പ്രസംഗിച്ചു. ദേശീയ അവാർഡ് നേടിയ ചലച്ചിത്രം ആട്ടത്തിൽ അഭിനയിച്ച സർവകലാശാലയിലെ കംപ്‌ട്രോളർ കെ. മദൻകുമാറിനെയും മെഡിക്കൽ പി. ജി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തൊഴിലാളിയുടെ മകളായ ഡോ: ദീപിക പ്രകാശിനെയും ആദരിച്ചു.