തൃശൂർ: വർഗീയ ഫാസിസം നടപ്പാക്കുന്നതിന് ഭരണകൂടം നിയമത്തെ പുനരാവിഷ്‌കരിക്കുകയും കേവലം ഭരണകൂടനീതിയായി സങ്കോചിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫാ. പോൾ തേലക്കാട്ട്. 'വർഗീയ ഫാസിസത്തിന് സെലിബ്രിറ്റികൾ കീഴടങ്ങുന്നുവോ?' എന്ന ചോദ്യമുയർത്തി സെക്യുലർ ഫോറം സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെക്യുലർഫോറം നിർവാഹകസമിതിയംഗം മാത്യു ആൻഡ്രൂസ് മോഡറേറ്ററായി. ചെയർമാൻ ഇ.ഡി. ഡേവീസ്, ജനറൽ കൺവീനർ ടി. സത്യനാരായണൻ, ഫാ. ജോൺ കവലക്കാട്ട്, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. സി. വിമല, കനറാ ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹന, വനിതാ സാഹിതി ജില്ലാ സെക്രട്ടറി റീബാ പോൾ, സി. ബാലചന്ദ്രൻ, പി.ഐ. ജോമി, സി. ചന്ദ്രബാബു, സെക്യുലർഫോറം കൺവീനർ ഹെർബർട്ട് ആന്റണി എന്നിവർ പ്രസംഗിച്ചു.