 
എരുമപ്പെട്ടി : ജവഹർ ബാൽ മഞ്ച് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ സൗജന്യ നേത്ര,ചെവി, ഷുഗർ, പ്രഷർ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പ് ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ സുരേഷ് കരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ.എൻ.ഗിരീഷ് അദ്ധ്യക്ഷനായി. ഡോ: റാണി മേനോൻ ഐ ഹോസ്പിറ്റൽ, അശ്വനി ഹോസ്പിറ്റൽ, ഗ്ലോബൽ ഹിയറിംഗ് എയ്ഡ് സെന്റർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. നൂറിലധികംപേർ ക്യാമ്പിൽ പങ്കെടുത്തു. ബാൽ മഞ്ച് ജില്ലാ പ്രസിഡന്റ് പി.എസ്. ഫസ്‌ന,ജില്ലാ കോഡിനേറ്റർ സഫീന അസീസ് ,കെ. ജയശങ്കർ,ഇന്ദിര രവി, പി. എം. യൂസഫ്,എ.യു. മനാഫ് എന്നിവർ സംസാരിച്ചു.