മുപ്ലിയം: ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സ്‌കൂളിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ മേള സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ നടത്തിയ മേള വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ കെ.എൻ. ജയപ്രകാശ്, പുഷ്പാകരൻ ഒറ്റാലി, പ്രധാനദ്ധ്യാപിക എം.വി. ഉഷ,ടി.ജി ശ്രീജിത്ത്, വി.ആർ. ബൈജു, കെ.എൻ. ജയപ്രകാശ്, സന്ദീപ് ചുള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു. വരന്തരപ്പിള്ളി, അളഗപ്പനഗർ, പുതുക്കാട്, പറപ്പൂക്കര, നെന്മണിക്കര, തൃക്കൂർ പഞ്ചായത്തുകളിലെ പത്താം തരം പാസായ യുവജനങ്ങളും വിദ്യാർത്ഥികളും മേളയിൽ പങ്കെടുത്തു.