sndp-
1

മാള: പൂപ്പത്തി എസ്.എൻ.ഡി.പി ശാഖ ഡോ. പൽപ്പു കുടുംബ യൂണിറ്റ് വാർഷികവും കലാപരിപാടികളും മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. കൃഷ്ണദാസ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി ഡയറക്ടർ ബോർഡ് അംഗം എം.കെ. സുനിൽ വിശിഷ്ടാതിഥിയായി. ശാഖാ സെക്രട്ടറി പി.പി. രാജൻ മുഖ്യപ്രഭാഷണം നടത്തി. എം.വി. ലാലു, അനില സുനിൽ, പി.എം. രാധാകൃഷ്ണൻ, സത്യപ്രകാശാൻ, ആശ ബിനീഷ് എന്നിവർ പ്രസംഗിച്ചു.