anaha
തിരുനെൽവേലി മനോന്മണിയം സുന്ദരനാർ യൂണിവേഴ്‌സിറ്റി യിൽ നിന്ന് എം.എസ്.സി ക്രിമിനോളജി ആന്റ് ക്രിമിനൽ ജസ്റ്റിസ് സയൻസിൽ മൂന്ന് സ്വർണമെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനഘയ്ക്ക് തമിഴ് നാട് ഗവർണർ ആർ.എൻ.രവി ബിരുദം സമ്മാനിക്കുന്നു

തൃശൂർ: തിരുനെൽവേലി മനോന്മണിയം സുന്ദരനാർ യൂണിവേഴ്‌സിറ്റി യിൽ നിന്ന് എം.എസ്.സി ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസ് സയൻസിൽ മൂന്ന് സ്വർണ മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി അനഘ. എം.എസ്. യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2023-24 കാലയളവിൽ വിവിധ വിഷയങ്ങളിൽ പാസായ 33,821 വിദ്യാർഥികളിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ നേടിയ ഏക വിദ്യാർത്ഥിയാണ്. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി എം.എസ്.സി ക്രിമിനോളജിയിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ എന്ന നേട്ടവും അനഘ സ്വന്തമാക്കി. യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നടന്ന കോൺവൊക്കേഷൻ ചടങ്ങിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി അവാർഡ് നൽകി. മിണാലൂർ മാളികയിൽ കുടുംബാംഗമാണ്. കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോയിലെ കണ്ടക്ടർഎം.ജി.രാജശ്രീയുടെ മകളാണ്.