പുത്തൻചിറ: പുത്തൻചിറ ഗുരുധർമ്മ പ്രാബോധിനിസഭ വാർഷിക പൊതുയോഗം മതിയത്തുകുന്ന് ചൈതന്യ റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ ഫാദർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് രാജു പനങ്ങാട്ട് അദ്ധ്യക്ഷനായി. ചടങ്ങിൽ എം.പി. അരവിന്ദാക്ഷൻ സ്മാരക അവാർഡ് ഫാദർ പോളി കണ്ണൂക്കാടന് സമർപ്പിച്ചു. കൊമ്പത്തുകടവ് ഡിവിഷനിൽ നിന്നും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുമിത ദിലീപിനെ ആദരിച്ചു. പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സിയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. സി.കെ. യുധി മാസ്റ്റർ, എം.പി. സുധാകരൻ, ടി.ആർ. ശിവൻ, തിലകൻ തയ്യിൽ, അജിത്ത് മഠത്തിപ്പറമ്പിൽ, അരുണ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.