ചേലക്കര: ജനങ്ങൾ ഇവരെ മടുത്തെന്നും മാറ്റം ആഗ്രഹിക്കുന്നെന്നും അബ്ദുൾ സമദ് സമദാനി എം.പി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ പ്രതിഷേധം ഈ തിരഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സമദാനി. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് ഉപതിരഞ്ഞെുപ്പിൽ പ്രകടമാകാൻ പോകുന്നതെന്നും അബ്ദുൾ സമദ് സമദാനി എം.പി. പറഞ്ഞു. യു.ഡി.എഫ്.നിയോജകമണ്ഡലം ചെയർമാൻ പി.എം.അമീർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി.സെക്രട്ടറി വി.കെ.അറിവഴകൻ, ബെന്നി ബഹനാൻ എം.പി.,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ,കെ.പി.സി.സി.സെക്രട്ടറി അഡ്വ.പി.നിയാസ്,മുൻ ഡി.സി.സി.പ്രസിഡന്റ് ഒ.അബ്ദുൾ റഹിമാൻകുട്ടി,മുൻ എം.എൽ.എ.മാരായ ജോസഫ് എം.പുതുശ്ശേരി,അനിൽ അക്കര, ഡി.സി.സി.സെക്രട്ടറിമാരായ ഇ വേണുഗോപാല മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.