കയ്പമംഗലം: എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ 58-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു ക്വിസ്, ദൈവദശകം, ഗുരുസ്തവം, ഗുരുഷഡ്കം എന്നിവയുടെ ആലാപന മത്സരവും നടത്തി. എസ്.എൻ.ഡി.പി നാട്ടിക യൂണിയൻ വനിതാസംഘം സെക്രട്ടറി ശ്രീജ മൗസ്മി വിധിനിർണയം നടത്തി. ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് നവംബർ പത്തിന് ശാഖയുടെ 58-ാമത് സമ്മേളനവും ശ്രീനാരായണ കലോത്സവവും നടക്കുന്ന വേദിയിൽ അവാർഡ് നൽകും. ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ, സെക്രട്ടറി ടി.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് കെ.ആർ. സത്യൻ, വനിതാസംഘം പ്രസിഡന്റ് രാജി ശ്രീധരൻ, സെക്രട്ടറി ഇന്ദിര രാജഗോപാൽ, ട്രഷറർ സജ്‌നി ആനന്ദൻ എന്നിവർ നേതൃത്വം നൽകി.