
കൊരട്ടി: ആയിരകണക്കിന് പ്രേക്ഷകർക്ക് ഹരം പകർന്ന് കോനൂരിലെ അഖില കേരള ഓണംകളി മത്സരം. പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറിയ ഓണംകളിയിൽ കേരളത്തിലെ മൂന്ന് പ്രമുഖ സംഘങ്ങൾ പങ്കെടുത്തു. കാവിലമ്മ പൂലാനി, മൈഥിലി കുറ്റിച്ചിറ, ആതിര നിലാവ് വെണ്ണൂർ എന്നീ വനിതാ ടീമുകളുടെ പ്രദർശന ഓണംകളിയും നടന്നു. മുൻ എം.എൽ.എ ബി.ഡി.ദേവസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ഓണംകളി സംഘടക സമിതി ചെയർമാൻ അഡ്വ.കെ.ആർ.സുമേഷ്, സിനിമാ താരങ്ങളായ ഭഗത് മാനുവൽ, ലിഷോയി, സിജോയി വർഗ്ഗീസ്, ശ്രീരേഖ, സംഗീത സംവിധായകൻ ബിജിപാൽ , സംഘാടക സമിതി ഭാരവാഹികളായ ടി.എസ്.ബിബിൻ, ഡേവിസ് പാറേക്കാടൻ, സി.വി.ദാമോദരൻ, സിന്ധു ജയരാജൻ, പി.ആർ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.