 
വലപ്പാട് : ചൂലൂർ യോഗിനിമാത ബാലികാസദനത്തിലെ മകൾ സുചിത്ര വിവാഹിതയായി. ചിറങ്ങാട്ട് ശങ്കരൻകുട്ടിയുടെയും നെച്ചിക്കോട്ട് ശ്രീദേവിയുടെയും മകനായ രാഹുലായിരുന്നു വരൻ. ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരടക്കം നിരവധിപേർ പങ്കെടുത്തു. നാട്ടിക എസ്.എൻ ട്രസ്റ്റ് സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് വധുവരൻമാർക്ക് മംഗല്യനിധി സമ്മാനിച്ചു. എൻ.എസ്.എസ് യൂണിറ്റ് കോ-ഓർഡിനേറ്റർ ശലഭ ജ്യോതിഷ്, യോഗിനിമാത സേവാകേന്ദ്രം പ്രസിഡന്റ് എ.പി. സദാനന്ദൻ, സെക്രട്ടറി എൻ.എസ്. സജീവ് , വിദ്യാർത്ഥികളായ ദേവപ്രയാഗ്, ജന ഫാത്തിമ, ഫാത്തിമ നസ്രി, കല്യാണി അനിൽ എന്നിവർ സംബന്ധിച്ചു. തുടർന്ന് കുട്ടികളുടെ ഗാനമേള അരങ്ങേറി.