ചെറുതുരുത്തി: ആയുർവേദ ദിനാചരണത്തോട് അനുബന്ധിച്ച് ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് റൺ ഫോർ ആയുർവേദ റാലിയും, നാളെ ധന്വന്തരി വന്ദനവും, വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പുരസ്‌കാര വിതരണവും നടക്കും.
ഇന്ന് രാവിലെ ഏഴരയ്ക്ക് ഗവേഷണ കേന്ദ്രത്തിൽ നിന്ന് ആരംഭിക്കുന്ന റാലി സ്ഥാപന മേധാവി ഡോ.ഡി.സുധാകർ ഫ്‌ളാഗ് ഓഫ് ചെയ്യും. നാളെ ആയുർവേദ ദിനത്തോടനുബന്ധിച്ച് രാവിലെ ധന്വന്തരി വന്ദനവും, തുടർന്ന് വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പുരസ്‌കാര വിതരണവും, ഔഷധച്ചെടികളുടെ വിതരണവും നടത്തുമെന്ന് സ്ഥാപന മേധാവി ഡോ.ഡി.സുധാകർ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.വി.സി.ദീപ്, അസിസ്റ്റന്റ് ഡയറക്ടർ ബയോ കെമിസ്ട്രി ഡോ.എൻ.തമിഴ്‌സെൽവം, ഡോ.പ്രദീപ് കുമാർ എന്നിവർ അറിയിച്ചു.