എരുമപ്പെട്ടി: കുണ്ടന്നൂർ കർമ്മല മാതാ ദേവാലയത്തിലെ പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ദിനത്തിൽ രാവിലെ വിശുദ്ധ കുർബാന,ആഘോഷമായ തിരുനാൾ പാട്ടു കുർബാന എന്നിവയ്ക്ക് വടക്കാഞ്ചേരി ആശ്രമം അസീസി റവ.ഫാ. ജീസസ് ആലപ്പാട്ട് കാർമ്മികത്വം വഹിച്ചു. വടക്കാഞ്ചേരി ആശ്രമം അസീസി റവ.ഫാ :ലിന്റോ കോനിക്കര തിരുനാൾ സന്ദേശം നൽകി. ഉച്ചതിരിഞ്ഞ് നടന്ന കുർബാനയ്ക്ക് മേരി മാതാ മേജർ സെമിനാരി റെക്ടർ റവ.ഫാ: ഡോ: സെബാസ്റ്റ്യൻ കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണം നടന്നു. ഇടവ വികാരി റവ. ഫാ. സെബി കവലക്കാട്ട്, ജനറൽ കൺവീനർ സിജോ മുരിങ്ങത്തേരി, ജോൺസൺ മേക്കാട്ടുകുളം, ജോസഫ് ചിറമൽ, റിജി ചെറുവ്വത്തൂർ എന്നിവർ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.