photo-

ചെറുതുരുത്തി: വയനാട് ചൂരൽമലയിലെ ദുരന്തബാധിതർക്കുള്ള ധനസഹായം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് തിരഞ്ഞെടുപ്പിൽ സജീവമായി ചർച്ച ചെയ്യപ്പെടണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സമാനതകളില്ലാത്ത ദുരന്തമാണ് നടന്നത്. പ്രധാനമന്ത്രി വന്നു കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടും സംസ്ഥാനത്തോടുള്ള അവഗണന കൊണ്ടുമാത്രം തുക വെട്ടിക്കുറച്ചു. കോൺഗ്രസും മുസ്‌ലിം ലീഗും ബി.ജെ.പിക്കെതിരെ മിണ്ടുന്നില്ലെന്നതും വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. ചെറുതുരുത്തിയിൽ നടന്ന എൽ.ഡി.എഫ് ചെറുതുരുത്തി മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യോഗത്തിൽ ടി.പി. കേശവൻ അദ്ധ്യക്ഷയായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൽ ഖാദർ, ഉല്ലാസ് കളക്കാട്, കെ.പി. രാധാകൃഷ്ണൻ, സോമനാരായണൻ, ഷെയ്ക്ക് അബ്ദുൽഖാദർ, ഹരീന്ദ്രനാഥ്, ഷാജി പള്ളം, കെ.പി. അനിൽ, കെ.ആർ. ഗിരീഷ്, കെ.എം. യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു.