pain-and-palliative-

മാള: കുഴൂർ സേവാഭാരതി പെയിൻ ആൻഡ് റിലീഫ് പാലിയേറ്റീവ് കെയർ കുഴൂർ എൻ.എസ്.എസ് വനിതാസമാജം ഹാളിൽ സേവാഭാരതി ജില്ലാ പ്രസിഡന്റ് പി.എൻ.ഉണ്ണിരാജ ഉദ്ഘാടനം ചെയ്തു. മാള ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി.കെ.സുധീഷ് ബാബു മുഖ്യ അതിഥിയായി . സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ഉണ്ണിക്കൃഷ്ണൻ , എം.കൃഷ്ണകുമാർ, വിജയഗോപാൽ ജി. പിള്ള, എൻ.എൻ.ഹരി, ഡോ.ശ്രീലക്ഷ്മി മേനോൻ, വേണുഗോപാലൻ, എൻ.ജി.പരമേശ്വരൻ, വിജിത സനോജ് എന്നിവർ പ്രസംഗിച്ചു . നാരായണൻ കുളങ്ങര മഠത്തിലെ രാമയ്യൻ സ്വാമിയുടെയും (92) മാനസിക പ്രശ്‌നമുള്ള ഏക മകന്റെയും സംരക്ഷണം സേവാഭാരതി ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ 20 സെന്റ് സ്ഥലവും വീടും കുഴൂർ സേവാഭാരതിക്ക് വിൽപ്പത്രം പ്രകാരം നൽകുന്നതിന്റെ പ്രഖ്യാപനവും നടന്നു.