sagardaya-

കൊടകര: മൈ ഭാരത് ക്ലീൻലിനസ് ഡ്രൈവിന്റെ ഭാഗമായി സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് വാളണ്ടിയേഴ്‌സ് ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷൻ ശുചീകരിച്ചു. റെയിൽവേ സ്‌റ്റേഷൻ സൂപ്രണ്ട് ഇ.ഡി. രാജേഷ് ശുചീകരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ.ഡേവിസ് ചെങ്ങിനിയാടൻ പ്രിൻസിപ്പൽ ഡോ.കെ.എൽ. ജോയ്, വൈസ് പ്രിൻസിപ്പൽ ഡോ.കെ.കരുണ, ഫിനാൻസ് ഓഫീസർ റവ.ഫാ.ആന്റോ വട്ടോലി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ലീഡേഴ്‌സായ ചന്ദ്രകാന്ത്, അരുൺകൃഷ്ണ, വൈശാഖ്, ജയ്‌മോഹൻ എന്നിവർ നേതൃത്വം നൽകി.