 
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ 93-ാം വാർഷികം നവംബർ ഒന്നിന് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കും. രാവിലെ ഒമ്പതിന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. രാവിലെ പത്ത് മുതൽ ദേശീയ സെമിനാർ നടക്കും. നാരായണീയം ഹാളിൽ നടക്കുന്ന സെമിനാർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗുരുവായൂർ സത്യഗ്രഹത്തിന്റെ ചരിത്രപ്രാധാന്യം എന്ന വിഷയത്തിൽ ഗുരുവായൂർ സത്യഗ്രഹം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് അഡ്വ. ഇ. രാജൻ, രാധാകൃഷ്ണൻ കാക്കശ്ശേരി എന്നിവർ വിഷയം അവതരിപ്പിക്കും.