 
തൃശൂർ: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിനും വൊക്കേഷണൽ എക്‌സ്‌പോയ്ക്കും തുടക്കം. പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി. കോർപറേഷൻ കൗൺസിലർ റെജി ജോയ്, വി.എച്ച്എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ പി. നവീന, ഡയറ്റ് പ്രിൻസിപ്പൽ ഡി. ശ്രീജ, പ്രിൻസിപ്പൽ ഫോറം ജില്ലാ പ്രതിനിധി സന്തോഷ് ടി. ഇമ്മട്ടി, എൻ.കെ. രമേഷ്, പി. ജീജ വിജയൻ, കെ.പി. ബിന്ദു എന്നിവർ സംസാരിച്ചു. ശാസ്‌ത്രോത്സവത്തിനായി ലോഗോ തയ്യാറാക്കിയ മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനായ സഞ്ജു തോമസിനെ ചടങ്ങിൽ ആദരിച്ചു. തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി ഉദ്ഘാടനച്ചടങ്ങിന് സ്വാഗതവും തൃശൂർ ഡി.ഇ.ഒ ഡോ. എ. അൻസാർ നന്ദിയും പറഞ്ഞു.