1

തൃശൂർ: സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു വൈകിട്ട് ഏഴിന് യൂട്യൂബ് ലൈവ് സ്ട്രീമിംഗ് വഴി 'ഗ്ലോബൽ അലുമ്‌നൈ മീറ്റ്' നടത്തും. കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറും പൂർവ വിദ്യാർത്ഥിയുമായ ഡോ. കെ.എസ്. അനിൽ ഉദ്ഘാടനം ചെയ്യും. ഒ.എസ്.എ പ്രസിഡന്റ് സി.എ. ഫ്രാൻസിസ് അദ്ധ്യക്ഷനാകും. ഒ.എസ്.എ ഓസ്‌ട്രേലിയ ചാപ്റ്ററിന്റെ ഉദ്ഘാടനം ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളമ്പ്രത്ത്, ഒ.എസ്എ സെക്രട്ടറി ജയിംസ് മുട്ടിക്കൽ, ട്രഷറർ സി.വി. അജി എന്നിവർ പറഞ്ഞു.