c
Ch

ചേർപ്പ് : ഉപജില്ല സ്‌കൂൾ കലോത്സവം നവംബർ 18, 25, 26, 27 തിയതികളിൽ ചേർപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് ചെയർപേഴ്‌സണും ജി.വി.എച്ച്.എസ് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ജാഫർ സാദിഖ് ജനറൽ കൺവീനറായും ചേർപ്പ് എ.ഇ.ഒ എം.വി.സുനിൽകുമാർ ട്രഷററായും കമ്മിറ്റി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം വി.ജി.വനജ കുമാരി അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സുജീഷ കള്ളിയത്ത്, മിനി വിജയൻ, ജെയിംസ് പി.പോൾ, എൻ.കെ.രമേഷ്, എം.എസ്.അലക്‌സി, സുരേഷ് കുമാർ, ഡി.എസ്.മനു, ധീരജ് എന്നിവർ പ്രസംഗിച്ചു. നിലവിൽ ചേർപ്പ് സി.എൻ.എൻ സ്‌കൂളിൽ നവംബർ 12 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉപജില്ലാ കലോത്സവമാണ് മുൻപ് രൂപീകരിച്ച സംഘാടക സമിതിയെ ഒഴിവാക്കി നടത്തുന്നത്. ഭരണപക്ഷ അനുകൂല സംഘടനയുടെ പിടിവാശിയാണ് ഇത്തരത്തിൽ വേദി മാറ്റാൻ കാരണമായതെന്ന് ഒരു വിഭാഗം അദ്ധ്യാപകർ ആരോപിക്കുന്നു. മുൻ നിശ്ചയ പ്രകാരം പഞ്ചായത്ത് യോഗം ഉണ്ടായതിനാൽ സമിതി ചെയർപേഴ്‌സൺ കൂടിയായ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്തിനും മറ്റ് ജനപ്രതിനിധികൾക്കും സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കാനായില്ല.