തൃശൂർ: റോഡ് അപകടങ്ങൾ കുറയ്ക്കുന്ന വിദ്യയുമായി സ്മാർട്ട് സീബ്രാ ക്രോസിംഗ് സിസ്റ്റം. മതിലകം ജി.എച്ച്.എസിലെ പത്താം ക്ലാസുകാരി എ.എസ്. ദേവനന്ദയും ഒമ്പതാം ക്ലാസുകാരി ലിയാന ഷെറിനുമാണ് ഹൈസ്‌കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ സംവിധാനം പരിചയപ്പെടുത്തിയത്. കുട്ടികൾ റോഡിന് കുറുകെ കടക്കുമ്പോൾ സീബ്രലൈനിന് മുന്നിൽ ബാരിക്കേഡ് വരികയും കടന്നുകഴിയുമ്പോൾ ബാരിക്കേഡ് തുറക്കുകയും ചെയ്യും. സീബ്രാലൈനിന് അടിയിലായി പീസോ ഡിസ്‌ക് സ്ഥാപിക്കുകയാണ് ആദ്യമാർഗം. കുട്ടികൾ റോഡ് മുറിച്ചുകടക്കുമ്പോൾ അത് പീസോ ഡിസ്‌ക് സെൻസ് ചെയ്ത് ബാരിക്കേഡ് അടയ്ക്കും. എ.ഐ ഉപയോഗിച്ചും പ്രാവർത്തികമാക്കാം. സ്മാർട്ട് സീബ്രാ ക്രോസിംഗ് സിസ്റ്റം സ്‌കൂളുകൾക്ക് മുൻപിലെ റോഡുകളിൽ സ്ഥാപിക്കുന്നതിലൂടെ അപകടം കുറയ്ക്കാം.