കൊടുങ്ങല്ലൂർ : തീരദേശ ഹൈവേ തീരദേശത്തുകൂടി മാത്രം എന്ന ആവശ്യം ഉന്നയിച്ച് തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതി നടത്തിവരുന്ന സായാഹ്ന ധർണ ഇന്ന് ഇരുനൂറാം ദിവസത്തിലേക്ക്. ഇതിനോടനുബന്ധിച്ച് എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലിയും സമ്മേളനവും നടത്തും. എറണാകുളം ഡി.സി.സി പ്രസിഡന്റ് പി.എം. മുഹമ്മദ് ഷിയാസ് ഉദഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് പി.ബി. മൊയ്തു അദ്ധ്യക്ഷത വഹിക്കും. എറിയാട് പഞ്ചായത്തിലെ വികസിത പ്രദേശങ്ങൾ തകർത്തുകൊണ്ടുള്ള അശാസ്ത്രീയ അലൈൻമെന്റ് മാറ്റി തീരദേശ ഹൈവേ തീരത്തു കൂടി സ്ഥാപിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇതു മൂലം 500 കോടി രൂപയുടെ മൂല്യമുള്ള വ്യാപാരസമുച്ചയവും 300 ലധികം വ്യാപാരികളും ആയിരത്തോളം തൊഴിലാളികളും വഴിയാധാരമാകുമെന്നും പഞ്ചായത്തിന്റെ മുഖ്യ വരുമാന സ്‌ത്രോതസുകൾ നഷ്ടപ്പെടുമെന്നും സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ് എ.എ. മുഹമ്മദ് ഇക്ബാൽ, സെക്രട്ടറി സിദ്ധിഖ് പഴങ്ങാടൻ, ട്രഷറർ സുലൈമാൻ, അഡ്വ. സക്കീർ ഹുസൈൻ, പി.കെ. അബ്ദുൽ കാദർ, എ.എ. അബ്ദുൾ സലാം, എ.പി.എം അബ്ദുൾ കരീം ഹാജി, ഇ.കെ. ദാസൻ എന്നിവർ പങ്കെടുത്തു.


എറിയാട് പഞ്ചായത്തിലെ വികസിത പ്രദേശങ്ങൾ തകർത്തുകൊണ്ടുള്ള അശാസ്ത്രീയ അലൈൻമെന്റ് മാറ്റി തീരദേശ ഹൈവേ തീരത്തു കൂടി സ്ഥാപിക്കണം.
തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതി