വടക്കാഞ്ചേരി : എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ചരൽപ്പറമ്പിൽ ഗുരുശക്തി മൈക്രോ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ടി.ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷനായി. സി.ജി.ശശീന്ദ്രൻ, ആർ.രശ്മി, ബിന്ദു മനോജ്, പി.കെ.ശോഭ, സുധർമ്മ ശ്രീകൃഷ്ണൻ, പി.എസ്.സുനിൽ കുമാർ, ജയന്തി മോഹനൻ, ഉഷ വത്സൻ, സജി സുരേഷ് സംസാരിച്ചു.