1

തൃശൂർ: ജില്ലാ ശാസ്ത്രമേളയിൽ 153 മത്സരങ്ങളിൽ 93 എണ്ണം പൂർത്തിയായപ്പോൾ 766 പോയിന്റോടെ ഇരിങ്ങാലക്കുട ഉപജില്ലയും ചാലക്കുടിയും ഒപ്പത്തിനൊപ്പം. 759 പോയിന്റോടെ കൊടുങ്ങല്ലൂർ ഉപജില്ലയും 732 പോയിന്റോടെ തൃശൂർ വെസ്റ്റും 727 പോയിന്റോടെ തൃശൂർ ഈസ്റ്റുമാണ് തൊട്ടുപിന്നിലുള്ളത്.

സ്‌കൂളുകളിൽ 218 പോയിന്റോടെ പനങ്ങാട് എച്ച്.എസ്.എസാണ് മുന്നിൽ. 192 പോയിന്റോടെ എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ് ചാലക്കുടി തൊട്ടുപിന്നിലുണ്ട്. 180 പോയിന്റോടെ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് മമ്മിയൂർ, 146 പോയിന്റോടെ എച്ച്.എസ് ചെന്ത്രാപ്പിന്നി, 145 പോയിന്റോടെ എം.ഇ.എസ്.എച്ച്.എസ്.എസ് പി. വെമ്പല്ലൂർ സ്‌കൂളുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

61 ഇനങ്ങളിൽ ഇന്ന് മത്സരം നടക്കും. പ്രവൃത്തി പരിചയമേളയുടെ എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എല്ലാ മത്സരങ്ങളും പൂർത്തിയായി. ഗണിതം, ഐ.ടി, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിലെ എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് മത്സരങ്ങൾ ഇന്നു നടക്കും.