 
തൃശൂർ: ജില്ലാ ശാസ്ത്രമേളയുടെ ഒന്നാം ദിനത്തിൽ കൊടുങ്ങല്ലൂർ ഉപജില്ല 902 പോയിന്റുകളുമായി മുന്നിൽ. 891 പോയിന്റുമായി ഇരിങ്ങാലക്കുടെ ഉപജില്ല രണ്ടാം സ്ഥാനത്തും 889 പോയിന്റുകളുമായി ചാലക്കുടി മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളിൽ പനങ്ങാട് എച്ച്.എസ്.എസാണ് 273 പോയിന്റുകളോടെ മുന്നിലുള്ളത്. 232 പോയിന്റുകളുമായി ചാലക്കുടി സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 191 പോയിന്റുകളുമായി മമ്മിയൂർ ലിറ്റിൽ ഫ്ളവർ സി.ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്.