തൃപ്രയാർ : ആല ചേറ്റുവ മണപ്പുറം വയോജനക്ഷേമ സമിതി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെ തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി പഞ്ചായത്തുകളിലെ വയോജനങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങ് സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലാൽക്കച്ചില്ലം അദ്ധ്യക്ഷനായി. നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് ഐ.കെ. വിഷ്ണുദാസിനെ ഇ.ടി. ടൈസൺ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു. റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. മോഹനനെ സി.സി. മുകുന്ദൻ എം.എൽ.എ ആദരിച്ചു. ഡോ. പി.ആർ. സിദ്ധാർത്ഥ ശങ്കർ, ആർ.ഡി.സി കൺവീനർ പി.ആർ. പ്രസന്നൻ, അമർസിംഗ് കുന്നുങ്ങൽ, പി.കെ. സുഭാഷ് ചന്ദ്രൻ, കിഷോർ വാഴപ്പുള്ളി, പി.എസ്. ബിജോയ്, കെ.ആർ. അശോകൻ, കെ.ആർ. തങ്കമണി, കെ.എ. വത്സലകുമാരി എന്നിവർ പ്രസംഗിച്ചു.