ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം ഇന്നും ബലി തർപ്പണം നാളെയും നടക്കും. വടക്കുഭാഗം ഉത്സവക്കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് വാക്കയിൽ കുടുംബക്ഷേത്രത്തിൽ നിന്നും തെക്കുഭാഗം ഉത്സവകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് മുട്ടിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നും വൈകീട്ട് മൂന്നിന് പുറപ്പെടും. ചെർപ്പുളശ്ശേരി രാജശേഖരൻ തിടമ്പേറ്റും. വെള്ളിയാഴ്ച പുലർച്ചെ 2.30ന് ആരംഭിക്കുന്ന ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങളും, സുരക്ഷാ സംവിധാനങ്ങളും, പതിനായിരം പേർക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയതായി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ദിലീപ്കുമാർ പാലപ്പെട്ടി, സെക്രട്ടറി വിനയദാസ് താമരശ്ശേരി, മറ്റ് ഭാരവാഹികളായ രാജൻമാസ്റ്റർ വേഴാപറമ്പത്ത്, കെ.എസ്.ബാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.