 
മാള: മാള പഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയലാർ സ്മൃതി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നബീസത്ത് ജലീൽ അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഐ. ബാലഗോപാലൻ വയലാർ അനുസ്മരണവും ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണവും നടത്തി. വയലാർ കവിതകളും ചലച്ചിത്ര ഗാനങ്ങളും കോർത്തിണക്കിയുള്ള ഗാനസന്ധ്യയും അനുസ്മരണങ്ങളും നടന്നു. സിനി ബെന്നി, പി.വി. അനീഷ എന്നിവർ പ്രസംഗിച്ചു.