1

തൃശൂർ: കൂർക്കഞ്ചേരി ജെ.പി.ഇ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെയും സ്ഥലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ വിനോദ് പൊള്ളഞ്ചേരി അദ്ധ്യക്ഷനായി. എൻ.ജെ. സുമേഷ് മാത്യു എൻ.എസ്.എസ് സന്ദേശം നൽകി. സ്‌കൂൾ മാനേജർ ഇ.ഡി. തോമസ്, പി.ടി.എ പ്രസിഡന്റ് പി.യു. പ്രശാന്ത് എന്നിവർ സംസാരിച്ചു. ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക സി.എസ്. വൃന്ദ സ്വാഗതവും ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജിനി ജോസ് നന്ദിയും പറഞ്ഞു.