 
തൃശൂർ: മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ നടന്ന സ്തനാർബുദം അതിജീവിച്ചവരുടെ സംഗമം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ അദ്ധ്യക്ഷനായി. സർജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സഹീർ നെടുവഞ്ചേരി, ആർ.എം.ഒയും റേഡിയോതെറാപ്പി വിഭാഗം പ്രൊഫസറുമായ ഡോ. നോനം ചെല്ലപ്പൻ, സർജറി വിഭാഗം പ്രൊഫസർ ഡോ. സി. രവീന്ദ്രൻ, അനസ്‌തേഷ്യ വിഭാഗം പ്രൊഫസർ ഡോ. ബിന്ദു, നഴ്‌സിംഗ് സൂപ്രണ്ട് ലിസി പോൾ, ആദിത്യ എന്നിവർ സംസാരിച്ചു. സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശരത് കെ. കൃഷ്ണൻ സ്വാഗതവും നഴ്‌സിംഗ് ഓഫീസർ കെ.കെ. ഷീജ നന്ദിയും പറഞ്ഞു.