 
തൃശൂർ: വിജയകുമാർ മേനോൻ സ്മാരകസമിതിയുടെ ജൂനിയർ ഫെല്ലോഷിപ്പുകൾക്ക് (10,000 രൂപ) ഡോ. സുധീഷ് കോട്ടേമ്പ്രം, ഡോ. സി.പി. ശീതൾ, എസ്.മുഹമ്മദ് ഷാഫി എന്നിവർ അർഹരായി. ദൃശ്യമാദ്ധ്യമരംഗത്ത് സജീവമായ, 45 വയസിന് താഴെയുള്ളവർക്കാണ് ഫെല്ലോഷിപ്പ് സമ്മാനിക്കുന്നത്. വിമൻ വിഷ്വൽ ആർട്ടിസ്റ്റ് കളക്ടീവ് കലാവിദ്യാർത്ഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പിന് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ അമലു അർഹയായി. വെള്ളിയാഴ്ച അഞ്ചരയ്ക്ക് ലളിതകലാ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു ഫെലോഷിപ്പ് സമ്മാനിക്കും. ടി. കലാധരൻ, എം.പി. സുരേന്ദ്രൻ എന്നിവർക്ക് ലളിതകലാ അക്കാഡമിയും സ്മാരകസമിതിയും സംയുക്തമായി കലാപുരസ്‌കാരം സമ്മാനിക്കും. ഒന്ന് മുതൽ ഏഴ് വരെ ചിത്രശിൽപ്പ പ്രദർശനം ആർട്ട്ഗാലറിയിൽ നടക്കും. ഫോട്ടോഗ്രാഫർ പെപിത സേത്ത് ഉദ്ഘാടനം ചെയ്യും.