തൃശൂർ: ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി ഉന്നത വിജയികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷനായി. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ശംഭു ഭാസ്‌കർ, അസിസ്റ്റന്റ് ഡയറക്ടർ ആൻസൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ. മനോജ്, ജില്ലാ കോ-ഓർഡിനേറ്റർ നവകേരളം കർമ്മ പദ്ധതി സി. ദിദിക, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ യു. സലിൽ, കെ.ബി. ബാബു കുമാർ എന്നിവർ സംസാരിച്ചു. കളക്ടർ വിദ്യാർത്ഥികളുമായി സംവദിച്ചു. പാഴ് തുണിയിൽ നിന്നുമുണ്ടാക്കിയ തുണി സഞ്ചി ബാഗുകൾ വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകി.