തൃശൂർ : കോട്ടയ്ക്കൽ എം.കെ.ആർ ഫൗണ്ടേഷന്റെ കർമ പുരസ്‌കാരം വുമൺ ഇൻ സിനിമ കളക്ടീവ് സംഘടനയ്ക്ക് നാളെ സമ്മാനിക്കും. എം.കെ. രാമുണ്ണി നായർ എന്ന മാനുകുട്ടൻ നായരുടെ പേരിൽ ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം.
എം.ടി. വാസുദേവൻ നായർ ചെയർമാനും സാറ ജോസഫ്, ഡോ. പി. ബാലചന്ദ്രൻ, ഡോ. കെ. മുരളീധരൻ, ഷീബ അമീർ, യു. അച്ചു എന്നിവർ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാളെ വൈകിട്ട് ചെറുതുരുത്തി റിവർ റിട്രീറ്റ് റിസോർട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ഉള്ളാട്ടിൽ അച്ചു, ഷീബ അമീർ, ഉള്ളാട്ടിൽ തിലകൻ, ജയകൃഷ്ണൻ ഉള്ളാട്ടിൽ, ഐ. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.