 
തൃശൂർ : നാഷണൽ ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് കേരള ശാഖയുടെ അഞ്ചാമത് വാർഷികം വെള്ളവടി ദിനവും, കാഴ്ച ദിനം എന്നിവ നാളെ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ മദർ തെരേസ ഹാളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ്, ഫാ. റെന്നി മുണ്ടൻകുരിയൻ, ഫാ. പോൾ ചാലിശ്ശേരി എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ സെമിനാർ ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സി.സി. കാശിമണി, ഡോ. ആർ. ഗോപാലൻ കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.