 
തൃശൂർ: സെൻസസ് മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്‌കരിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. എ.ഐ.ടി.യു.സി സ്ഥാപകദിനാചരണവും ജില്ലാ ലീഡേഴ്‌സ് ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ഗുരുദാസ് ദാസ് ഗുപ്തയെ അനുസ്മരിച്ചു. ടി.കെ. സുധീഷ്, വി.എസ്. പ്രിൻസ്, ജെയിംസ് റാഫേൽ, വി.കെ. ലതിക, പി.ഡി. റെജി, ലളിത ചന്ദ്രശേഖരൻ, അഡ്വ. പി.കെ. ജോൺ, കെ.ജി. ശിവാനന്ദൻ, ടി.കെ. സുധീഷ്, കെ.പി. രാജേന്ദ്രൻ, എം. രാധാകൃഷ്ണൻ, ഇ.ടി. ടൈസൺ എം.എൽ.എ, വി.ആർ. മനോജ്, കെ.കെ. ശിവൻ തുടങ്ങിയവർ സംസാരിച്ചു.