dcc

തൃശൂർ : രാജ്യത്തെ തൊട്ടറിഞ്ഞ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ തമസ്‌കരിക്കുന്നത് ചരിത്രനിന്ദയാണെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയെ ശക്തിപ്പെടുത്തിയെങ്കിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സംരക്ഷിക്കാൻ സ്വജീവൻ നൽകേണ്ടി വന്ന ഭരണാധികാരിയാണ് ഇന്ദിര. ഡി.സി.സിയിൽ നടത്തിയ ഇന്ദിരാജിയുടെ 40-ാം രക്തസാക്ഷിത്വ ദിനാചരണവും സർദാർ പട്ടേലിന്റെ ജന്മവാർഷികദിന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി.
ടി.വി. ചന്ദ്രമോഹൻ, കെ.കെ. കൊച്ചുമുഹമ്മദ്, രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, കെ.എച്ച്. ഉസ്മാൻഖാൻ, സിജോ കടവിൽ, കെ. ഗോപാലകൃഷ്ണൻ, കെ.വി. ദാസൻ, ടി.കെ. പൊറിഞ്ചു, എം.എസ്. ശിവരാമകൃഷ്ണൻ, രവി താണിക്കൽ, സെബി കൊടിയൻ, കെ.ബി. ജയറാം, പി. ശിവശങ്കരൻ, കെ.പി. രാധാകൃഷ്ണൻ, ഫ്രാൻസിസ് ചാലിശ്ശേരി, ഹരീഷ് മോഹൻ, പി.ഡി. റപ്പായി എന്നിവർ പ്രസംഗിച്ചു.