d

ആളൂർ: ആളൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ചിറകുകൾ 2024 വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. 2024- 25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തോട് ചേർത്തുനിറുത്തുന്നതിനുമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജോസ് മാഞ്ഞൂരാൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി തിലകൻ സ്വാഗതവും ബിന്ദു ഷാജു, ദിപിൻ പാപ്പച്ചൻ, ജുമൈല സഗീർ, വാർഡ് മെമ്പർമാരായ കൊച്ചുത്രേസ്യ ദേവസി, എ.സി. ജോൺസൻ, അനീസറാണി, ഡോ. ലീജു, എ.ആർ. ഡേവിസ്, എം.ബി. ലത്തീഫ്, ബാബു തോമസ്, രാഖി ബാബു, സുമ, റിയ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.