kpms

മാള: സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മൂന്നിന് തൃശൂർ തേക്കിൻകാട് മൈതാനത്ത് നടത്തുന്ന സാമൂഹികനീതി സംഗമം വാഹന പ്രചാരണ ജാഥയ്ക്ക് മാളയിൽ സ്വീകരണം നൽകി. യോഗത്തിൽ ജാഥാ ക്യാപ്ടനും കെ.പി.എം.എസ് സംസ്ഥാന ട്രഷററുമായ സി.എ. ശിവൻ മുഖ്യപ്രഭാഷണം നടത്തി. വിനയൻ മംഗലപ്പിള്ളി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ടി. ചന്ദ്രൻ, അജിത കൃഷ്ണൻ, ജില്ലാ ട്രഷറർ പി.സി. ബാബു , കെ.വി. സുബ്രൻ, പി.സി. സുബ്രൻ, ഷിബു മാടവന എന്നിവർ പങ്കെടുത്തു.