കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സുകൃതം കൂട്ടുകുടുംബത്തിൽ കുട്ടികൾക്കെതിരെ നടന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചും ഈ സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചും സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി. പീഡനവിവരം മറച്ചുവയ്ക്കുകയും പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തവരെക്കുറിച്ച് അന്വേഷിക്കണം. സേവനരംഗത്ത് പ്രവർത്തിക്കുന്നവരാണെന്ന് അവകാശപ്പെടുകയും ഇതിന്റെ പേരിൽ വ്യാപക പണപ്പിരിവും ദുരൂഹ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്ന സേവാഭാരതിയുടെ ഈ കേന്ദ്രം അടച്ചുപൂട്ടണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ, കെ.കെ. അബീദലി, ടി.കെ. രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.