kuriyan-joseph
1

തൃശൂർ : ബാർ കൗൺസിൽ പ്രഥമ എൻ.ആർ. മാധവമേനോൻ സ്മാരക പുരസ്‌കാരം നാളെ സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫിന് സമ്മാനിക്കും. വൈകിട്ട് മൂന്നിന് മൂന്നിന് തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ സുപ്രീം കോടതി ജഡ്ജ് സൂര്യകാന്ത് സമ്മാനിക്കും. ഹൈക്കോടതി ജസ്റ്റിസ് നിതിൻ ജംന്തർ മുഖ്യപ്രഭാഷണം നടത്തും. ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ മനൻകുമാർ മിശ്ര അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഹൈക്കോടതി ജഡ്ജിമാരായ എ. മുഹമ്മദ് മുസ്താഖ്, അമിത്ത് രാവൽ, ഡി.കെ. സിംഗ്, എൻ. നഗരേഷ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ പങ്കെടുക്കുമെന്ന് കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ്. അജിത്ത്, കോ-ഓർഡിനേറ്റർ അഡ്വ. എം.ആർ. മൗനീഷ് എന്നിവർ വാർത്താസമ്മേൻത്തിൽ അറിയിച്ചു.