കൊടുങ്ങല്ലൂർ: എടവിലങ്ങിൽ നടന്ന ബാലപീഡനത്തിനെതിരെയും പീഡന വിവരം മറച്ചുവച്ച ആർ.എസ്.എസ് നേതൃത്വത്തിനെതിരെയും സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. എടവിലങ്ങ് ചന്തയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു.
പി.എഫ്. ലോറൻസ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.കെ. രമേഷ് ബാബു, എടവിലങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.എ. ഷെഫീർ, കെ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നിഷ അജിതൻ, സന്തോഷ് കോരുച്ചാലിൽ, കൈലാസൻ, വി.എച്ച്. റിസ്‌വാൻ, കെ.ഡി. വിനിൽ ദാസ്, സമദ്, സുജിത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.