മാള: വഖഫ് ബോർഡിന്റെ കരിനിയമം നിമിത്തം കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാള മണ്ഡലം ന്യുനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ സ്‌നേഹജ്വാല തെളിച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ജോയ് മാതിരപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാള മണ്ഡലം വൈസ് പ്രസിഡന്റ് ദേവാസിക്കുട്ടി ചങ്കൻ അദ്ധ്യക്ഷനായി. ന്യൂനപക്ഷ മോർച്ച കോ- ഓർഡിനേറ്റർ സേവ്യർ ഇലഞ്ഞിക്കൽ, ജിൻസൺ, ജോനാൻ, കെ.ടി. ആന്റണി, വിൽസൺ, ഡേവിസ് പള്ളിപ്പാട്ട് എന്നിവർ പങ്കെടുത്തു.